The first Robotic Surgery was successfully completed at Daya Royal Hospital, Thrissur, Kerala
റോബോട്ട് അസ്സിസ്റ്റഡ് സർജറിയിലെ അതി നൂതനമായ 'വെർസിഅസ്' റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ച് പത്തു സെന്റിമീറ്റർ വ്യാസമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു, റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ട് വളരെ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും. ശസ്ത്രക്രിയ സമയത്തു രക്തസ്രാവം വളരെ മിതമായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം വേദന വളരെ കുറവായിരിക്കുകയും രോഗി വളരെ പെട്ടന്ന് തന്നെ പൂര്വാവസ്ഥയിലേക്കു തിരികെ വരികയും ചെയ്യും. തൃശ്ശൂരിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രിയിൽ ഈ സംവിധാനം ഒരുക്കുന്നത്. രോഗിയെ സംബന്ധിച്ചിടത്തോളം വളരെ ഗുണകരമായ രീതിയിലുള്ള ഒരു സംവിധാനമാണ് റോബോട്ടിക് സർജറി. വളരെ കൃത്യതയോടും സുരക്ഷയോടും കൂടി സർജറി ചെയ്യാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത. തൃശൂർ ദയ ആശുപത്രിയിലെ ജനറൽ & ലാപ്പറോസ്‌പിക് സർജറി മേധാവിയായ ഡോ. അബ്ദുൽ അസീസ്, ഗൈനെക്കോളജി വിഭാഗത്തിലെ ഡോ. മീര രവീന്ദ്രൻ, ഡോ. സജീർ കെ സിദ്ദിഖ്, അനസ്തേഷ്യ വിഭാഗം ഡോ. വർഗീസ് കെ. എ, ഡോ. രോഹിണി കെ.പി, ഡോ. മുകേഷ് മുകുന്ദൻ, മറ്റു നഴ്സിംഗ് സ്റ്റാഫുകളുടെയും ടെക്‌നിഷ്യൻസുകളുടെയും കീഴിലാണ് സർജറി വിജയകരമായി പൂർത്തീകരിച്ചത്.