News & Events Details

4.3 Kg Fibroid removed successfully from a 39 year old woman's womb
02-12-2020

4.3 Kg Fibroid removed successfully from a 39 year old woman's womb

2020 മാർച്ച് 6 നാണ് 39 വയസ്സുള്ള യുവതി വയറ് അസാധാരണമായി വീർത്ത് വരുന്നതു അനുഭവപ്പെട്ട് ദയ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയിൽ എത്തിയത്. വയറിന്റെ അൾട്രാസൗണ്ട് സ്കാൻ അന്ന് തന്നെ ചെയ്തപ്പോഴാണ് അനവധി ഫൈബ്രോയഡ് മുഴകൾ വളർന്ന് ഗർഭപാത്രം വലുതായി വയർ നിറഞ്ഞ് നിൽക്കുയാണ് എന്ന് കൃത്യമായി നിർണ്ണയിക്കാനായത്. ശസ്ത്രക്രിയയിലൂടെ ഉടനെ മുഴ നീക്കം ചെയ്യേണ്ടതാണെങ്കിലും കോവിഡ് 19 കൊണ്ടുണ്ടായ അനിശ്ചിതത്വങ്ങളിൽ ശസ്ത്രക്രിയ നീണ്ടു പോയി. 2020 ഡിസം. 2 ന് യുവതി മുഴുവൻ ഗർഭിണിയുടേതു പോലുള്ള വയറും ഗുരുതരമായ വിളർച്ചയും (ഹിമോഗ്ലോബിൻ 7.6 ) കൊണ്ട് ക്ഷീണിതയായി വീണ്ടും ദയ ആശുപത്രിയിലെത്തി. ഡോ. മീര രവീന്ദ്രൻ പിറ്റേന്ന് തന്നെ വേണ്ടത്ര മുൻകരുതലുകളോടെ ശസ്ത്രക്രിയ ചെയ്ത് ഫൈബ്രോയ്ഡ് മുഴ പുറത്തെടുക്കുമ്പോൾ 4.3 കി.ഗ്രാം തൂക്കമായിരുന്നു. വയറിലെ അസാധരാണ വലപ്പുമുള്ള മുഴ നീക്കം ചെയ്യപ്പെട്ടതിന്റെ ആശ്വാസത്തോടെ ഡിസം. 5 ന് യുവതി ആശുപത്രി വിട്ടു.